കൈക്കൂലിക്കേസ്: ഒളിവിലായിരുന്ന മുന്‍ വൈക്കം സിഐ അറസ്റ്റില്‍,അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ജിപേ വഴിയാണ് പണം സ്വീകരിച്ചിരുന്നത്

 
police



കോട്ടയം: കൈക്കൂലി വാങ്ങിയ കേസില്‍ വൈക്കം മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ (സിഐ) പി.എ ഷമീര്‍ഖാനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വിവിധ ആളുകളില്‍ നിന്നായി 2,27,000 രൂപ ഇയാള്‍ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.


ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16ന് ഷമീര്‍ഖാന്റെ ഓഫീസില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ജിപേ വഴിയാണ് ഇയാള്‍ കൈക്കൂലി പണം സ്വീകരിച്ചിരുന്നതെന്ന് കണ്ടെത്തിയത്.


വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഷമീര്‍ഖാന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി വരികയായിരുന്നു. തുടര്‍ന്നാണ് പിടിയിലായത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.

Tags

Share this story

From Around the Web