അതിര്‍വരമ്പുകള്‍ ഭേദിച്ച് മറ്റുള്ളവര്‍ക്കായി സ്വയം പകുത്തു നല്‍കുക

 
life

'എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്‍മാരാണ്' (മത്തായി 23:8).

ദൈനംദിന ജീവിതത്തില്‍ നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് നല്‍കണമെന്നുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തിന്റെ പ്രായോഗിക അര്‍ത്ഥം നമ്മള്‍ ബന്ധം പുലര്‍ത്താത്ത അയല്‍ക്കാരിലേക്കും നീണ്ടുപോകണം. 

മറ്റ് രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളെപ്പറ്റിയും ദുരിതങ്ങളെപ്പറ്റിയും അവര്‍ സഹിക്കുന്ന അനീതികളേപ്പറ്റിയും ഇക്കാലത്ത് നമുക്ക് കൂടുതല്‍ അറിവുണ്ടല്ലോ.

അവരുടെ വിശപ്പോ, ആവശ്യങ്ങളോ, കഷ്ടപ്പെടുത്തലുകളോ, അപമാനമോ, പീഢനങ്ങളോ, തടവ് ജീവിതമോ, സാമൂഹ്യവിവേചനങ്ങളോ, ആത്മീയമായ പുറത്താക്കലോ, വിലക്കുകളോ, നാം അനുഭവിച്ചറിയുന്നില്ലെങ്കിലും, അവര്‍ കഷ്ടപ്പെടുകയാണെന്നും, അവര്‍ നമ്മേപ്പോലെ മനുഷ്യരാണെന്നും, നമ്മുടെ സഹോദരന്മാരാണെന്നും നാം മറക്കരുത്. 

വിപ്ലവകാരികളുടെ ചുവരെഴുത്തുകളില്‍ മാത്രം കാണപ്പെടേണ്ട ഒന്നല്ല 'സാഹോദര്യം'. മനുഷ്യസാഹോദര്യം ദൈവീക സ്‌നേഹത്തെ എടുത്ത് കാട്ടുകയാണ് വേണ്ടത്.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 4.4.79)

Tags

Share this story

From Around the Web