കയറ്റത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടു; മണ്ണാര്‍ക്കാട് പിന്നിലേക്കുരുണ്ട കണ്ടെയ്‌നര്‍ ലോറി കാറിലും കടയിലും ഇടിച്ച് അപകടം

 
container



മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് നിയന്ത്രണംവിട്ട കണ്ടെയ്നര്‍ ലോറി കാറിലും കടയിലുമിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.

പാലക്കാട്ടുനിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറി ആല്‍ത്തറ ഭാഗത്തെ കയറ്റംകയറുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് വരികയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതായാണ് വിവരം. ഈസമയം കൂടുതല്‍ വാഹനങ്ങളില്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി.


പിന്നിലേക്കുരുണ്ട ലോറി കാറിന്റെ വശത്തിലിടിച്ച് സമീപത്തെ തുണിക്കടയുടെ മുന്‍വശത്ത് ഇടിച്ചുനിന്നു. കടയുടെ മുന്‍വശത്തിന് കേടുപാടുകള്‍സംഭവിച്ചു. പത്തുമിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഉടന്‍ സ്ഥലത്തെത്തി. ലോറിക്ക് മറ്റു സാങ്കേതിക തകരാറുകളൊന്നുമില്ലാതിരുന്നതോടെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Tags

Share this story

From Around the Web