പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് ബുക്കിംഗ് ആരംഭിച്ചു
Aug 14, 2025, 21:26 IST

തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓണവില്ല് വാങ്ങുന്നതിനായുള്ള ബുക്കിംഗ് 17.08.2025 ന് രാവിലെ 10 മുതല്‍ വടക്കേ നടയിലുള്ള കൗണ്ടറില്‍ ആരംഭിക്കും. കൗണ്ടര്‍ മുഖേന ഒരാള്‍ക്ക് ഒരു ഓണവില്ല് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലഭ്യമായ ഓണവില്ലുകള്‍ക്ക് മാത്രമേ ബുക്കിംഗ് സാധിക്കുകയുള്ളൂ.
അനന്തശയനം ആലേഖനം ചെയ്ത വില്ലുകള്‍ മാത്രമാണ് വിതരണത്തിന് തയാറായിട്ടുള്ളത്. ഒരു വില്ലിന് 5000 രൂപയാണ് നിരക്ക്. ംംം.ുെേെ.ശി എന്ന സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയും ഇതേസമയത്ത് ബുക്കിംഗ് ആരംഭിക്കും.