ബോംബ് ഭീഷണി. അടിയന്തര ലാന്‍ഡിങ് നടത്തി കൊച്ചി - ഡല്‍ഹി ഇന്‍ഡിഗോ വിമാനം
Jun 17, 2025, 14:57 IST

ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്ന് രാവിലെ 9:15ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി നാഗ്പൂരില്‍ ലാന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നാഗ്പുര്‍ ഡിസിപി ലോഹിത് മാദാനി പറഞ്ഞു.
രാവിലെ 9.31ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ഇമെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.
157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിശോധനകള്‍ക്ക് ശേഷം വിമാനം ഡല്‍ഹിക്ക് പോകുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.