വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

 
VIZHINJAM

വിഴിഞ്ഞം:വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

വ്യാഴാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.


വിഴിഞ്ഞത്ത് വ്യാഴാഴ്ച്ച അര്‍ദ്ധരാത്രിയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് ആന്റണിയെ കാണാതായത്. കോസ്റ്റല്‍ പൊലീസിന്റെ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. 

ആന്റണിക്കൊപ്പം കടലില്‍ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മറൈന്‍ എന്‍ഫോസ്മെന്റിന്റെയും,കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ആണ് നിലവില്‍ തിരച്ചില്‍ നടക്കുന്നത്.

അപകടസമയത്ത് വള്ളത്തില്‍ നാലുപേരുണ്ടായിരുന്നു. രണ്ട് പേര്‍ നീന്തി രക്ഷപെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട വള്ളം. കണ്ണാന്തുറയില്‍ നിന്നാണ് അഞ്ചുതെങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം ലഭിച്ചിരുന്നു. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Tags

Share this story

From Around the Web