കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം; പത്തനംതിട്ടയിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

tiger

പത്തനംതിട്ട : കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ ചൊവ്വാഴ്ച രാവിലെയോടെ കണ്ടെത്തുകയായിരുന്നു.

പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപമാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ് അനിൽകുമാർ.

ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയതെന്നാണ് വിവരം. മൂന്നുദിവസമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags

Share this story

From Around the Web