നവ ദമ്പതികളുടെ മൃതദേഹം നദിയില്‍; കാലുകള്‍ ഇരുമ്പ് ചങ്ങലയിട്ട് പൂട്ടിയ നിലയില്‍,ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്
മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ നവ ദമ്പതികളുടെ മൃതദേഹം കാലുകള്‍ ഇരുമ്പ് ചങ്ങലകൊണ്ട് പരസ്പരം ബന്ധിപ്പിച്ച് പൂട്ടി നദിയില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ധൂലെയിലെ സാവല്‍ദെ മേഖലയിലൂടെ ഒഴുകുന്ന താപി നദിയുടെ അടിത്തട്ടില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ജല്‍ഗാവ് ജില്ലയിലെ അമല്‍നെര്‍ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീല്‍, സ്വപ്ന പാട്ടീല്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്.
ഇരുവരുടെയും കാലുകള്‍ ഒരുമിച്ച് ഇരുമ്പ് ചങ്ങല ഉപയോഗിച്ച് വരിഞ്ഞുമുറുക്കി പൂട്ടിയിട്ട നിലയിലായിരുന്നു. സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നത് ഇപ്പോള്‍ വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.