ചാലിയാറിൽ ബോട്ട് മറിഞ്ഞു, മീൻപിടിക്കാൻ പോയ യുവാവിനെ കാണാതായി
Aug 12, 2026, 07:00 IST
കോഴിക്കോട്: ചാലിയാറിൽ മീൻ പിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തുവെച്ചാണ് ഇവർ സഞ്ചരിച്ച തോണി മറിഞ്ഞത്. അപകടസമയത്ത് ബാസിലിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.