മുതലപ്പൊഴിയിലെ വള്ളം അപകടം! കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

 
MUTHALAPOZHI


മുതലപ്പൊഴിയിലെ വള്ളം അപകടം! കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയില്‍ നിന്ന് കണ്ടെത്തി. നാലുപേരുണ്ടായിരുന്ന വള്ളത്തിലെ ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. കടല്‍ പ്രക്ഷുബ്ധമായത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഉപരോധം തീര്‍ത്തതിന് പിന്നാലെ ജില്ലാ കളക്ടര്‍ ഇടപെട്ടിരുന്നു. നിലവില്‍ കളക്ടറുടെ ഉത്തരവുപ്രകാരം സ്‌കൂബ ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web