ധന്യന്‍ മാര്‍ ഈവാനിയോസ് തീര്‍ത്ഥാടന പദയാത്രയ്ക്കു ആരംഭം

 
mar ivaniose

തിരുവനന്തപുരം: ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 46 -ാമത് തീര്‍ത്ഥാടന പദയാത്ര റാന്നി-പെരുന്നാട് കുരിശുമല ദേവാലയത്തില്‍നിന്ന് ആരംഭിച്ചു. പദയാത്ര ഇന്നലെ പത്തനംതിട്ടയില്‍ സമാപിച്ചു. 

ഇന്നു രാവിലെ ആരംഭിക്കുന്ന പദയാത്ര അടൂരില്‍ എത്തിച്ചേരും. തിരുവല്ലയില്‍നിന്നും മൂവാറ്റുപുഴയില്‍നിന്നുമുള്ള തീര്‍ത്ഥാടകര്‍ പ്രധാന പദയാത്രയോട് ചേരും.

ഇന്നലെ രാവിലെ റാന്നി-പെരുനാട് ദേവാലയത്തില്‍ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. 


മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് സഭാതല സമിതിയും തിരുവനന്തപുരം പത്തനംതിട്ട ഭദ്രാസന സമിതികളും സംയുക്തമായാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 

കാതോലിക്ക ബാവയില്‍ നിന്നും പദയാത്രയ്ക്കുള്ള വെള്ളിക്കുരിശ് എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് സാം ഏബ്രഹാമും, പതാക ഭദ്രാസന സെക്രട്ടറി അബിന്‍ പി. ബിജുവും ഏറ്റുവാങ്ങി.

പദയാത്രയ്ക്ക് വികാരി ജനറാള്‍രായ ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോ ണ്‍. വര്‍ഗീസ് മാത്യു കാലായില്‍ വടക്കേതില്‍, പദയാത്ര കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, സഭാതല ഡയറക്ടര്‍ ഫാ. ഡോ. പ്രഭീഷ് ജോര്‍ജ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന ഡയറക്ടര്‍ ഫാ. ജോഷ്വാ കൊച്ചുവിളയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അലോഷ്യസ് തെക്കേടത്ത്, പത്തനംതിട്ട ഭദ്രാസന ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് പുതുപ്പറ മ്പില്‍, അസി. ഡയറക്ടര്‍ ഫാ. സുബിന്‍ കാലായിക്കല്‍, സഭാതല സമിതി പ്രസിഡന്റ് ക്രിസ്റ്റി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Tags

Share this story

From Around the Web