ബിജെപി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി

 
police


മാവേലിക്കര: ബുധനൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവ് വീട് കയറി ആക്രമിച്ചതായി പരാതി. 


ബുധനൂര്‍ സ്വദേശിയായ യുവതിയെയാണ് കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമിച്ച സമയത്ത് 7 വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്നു.

കഴുത്തിന് പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവതിയുടെ കൈയൊടിഞ്ഞു. യുവതിയെ ചികിത്സയ്ക്കായി മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒരു വര്‍ഷം മുന്‍പാണ് ബുധനൂര്‍ പത്താം വാര്‍ഡ് മെമ്പര്‍ ആയ ശാന്ത ഗോപകുമാറിന്റെ ഭര്‍ത്താവ് ഗോപകുമാറിനെ വടക്കേ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം വീടിന്റെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചത് 63 ലക്ഷം രൂപ നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ വീട് പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പും രേഖാമൂലം നല്‍കി.

എന്നാല്‍ കാലാവധി കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല പൂര്‍ണമായും തുക കൈപ്പറ്റുകയും ചെയ്തു.

 നിലവില്‍ ഈ കുടുംബം വാടകവീട്ടിലാണ് താമസിക്കുന്നത് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനെക്കുറിച്ച് ചോദ്യം ചെയ്തതോടെയാണ് ഇവരുടെ വീട്ടിലെത്തി ഗോപകുമാര്‍ പെണ്‍കുട്ടിയെയും അച്ഛനെയും ക്രൂരമായി മര്‍ദ്ദിച്ചത്. മദ്ദനത്തില്‍ പരിക്കേറ്റ യുവതിയുടെ അച്ഛനും ചികിത്സയിലാണ്

Tags

Share this story

From Around the Web