തിരുവനന്തപുരത്ത് ബിജെപിക്ക് തിരിച്ചടി! 20 കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ അസാധു; റദ്ദാക്കി ഹൈക്കോടതി
Jun 24, 2026, 11:00 IST
എറണാകുളം: തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. 20 കൗണ്‍സിലര്‍മാരുടെയും സത്യപ്രതിജ്ഞ അസാധുവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് സത്യപ്രതിജ്ഞ റദ്ദാക്കിയത്.
നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദൈവങ്ങളുടെയും വ്യക്തികളുടെയും പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവെന്ന് കോടതി കണ്ടെത്തിയത്.