അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി  ബി.ജെ.പി പൊടിച്ചത് കോടികള്‍: പകുതിയിലധികം ബംഗാളില്‍, ബിജെപി സമര്‍പ്പിച്ച ചെലവുകണക്കുകളില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്

 
BJP ELECTION

ഡല്‍ഹി: അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി ചെലവഴിച്ചത് 529.38 കോടിയെന്ന് കണക്കുകള്‍. പകുതിയിലധികം തുക ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. ബിജെപി സമര്‍പ്പിച്ച ചെലവുകണക്കുകളില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 

അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകകളിലാണ് ബിജെപി 529.38 കോടി ചെലവഴിച്ചത്. ഇതില്‍ 286 കോടി രൂപ ബംഗാളില്‍ മാത്രം ചെലവഴിച്ചു.


ബംഗാള്‍- 286 കോടി, അസം- 96.26 കോടി, കേരളം -82.67 കോടി, തമിഴ്‌നാട് -51.56 കോടി, പുതുച്ചേരി- 11.89 കോടി രൂപ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ചെലവ്.

 തിരഞ്ഞെടുപ്പ് കാലയളവില്‍ 1,494 കോടി രൂപയുടെ വരവുണ്ടായതിനുശേഷം, തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചപ്പോള്‍ ബാങ്ക് ബാലന്‍സും കൈവശമുള്ള പണവുമായി ആകെ 7,689.06 കോടി രൂപയാണ് പാര്‍ട്ടിയുടെ കൈവശം അവശേഷിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധികളുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാവുന്നതാണ്.

 ഓരോ തിരഞ്ഞെടുപ്പിനു ശേഷവും, യാത്ര, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയ്ക്കായി നടത്തിയ ചെലവുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ പാര്‍ട്ടികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

Tags

Share this story

From Around the Web