നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബി ജെ പി ; പഞ്ചായത്ത് / ഏര്യാ തലത്തിൽ എസ്.ഐ. ആർ ഇൻചാർജ് മാരെ  നിശ്ചയിക്കും

 
bjp

തിരുവനന്തപുരം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എന്ന് അവകാശപ്പെടുന്ന ബി ജെ പി നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. എസ്. ഐ. ആറുമായി ബന്ധപ്പെട്ട നടപടികളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നത്. എസ്. ഐ. ആറുമായി ബന്ധപ്പെട്ട ശില്പശാലയിൽ ബി ജെ പി തമിഴ്നാട് ഘടകം മുൻ അദ്ധ്യക്ഷൻ അണ്ണാമലൈ ആണ് പങ്കെടുത്തത്.

തൃശ്ശൂരിൽ നടന്ന ശില്പശാലയിൽ നിയോജക മണ്ഡലം എസ്.ഐ. ആർ ഇൻചാർജുമാരാണ് പങ്കെടുത്തത്. പിന്നാലെയാണ് പഞ്ചായത്ത് / ഏര്യാ തലത്തിൽ എസ് ഐ ആറിന് ഇൻചാർ ജുമാരെ നിശ്ചയിക്കാൻ പാർട്ടി നിശ്ചയിച്ചത്.

എസ്.ഐ. ആറിൽ ഒഴിവാക്കിയ വോട്ടുകളിൽ ചേർക്കാൻ കഴിയുന്ന വോട്ടുകൾ ചേർക്കുക , വോട്ട് ഇരട്ടിപ്പ് അടക്കം  ഒഴിവാക്കാൻ ഇനിയും വോട്ടുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തി ഒഴിവാക്കാൻ അപേക്ഷ നൽകുക , തുടങ്ങിയ നടപടികളും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകും . ബൂത്ത് തല പ്രവർത്തന സംവിധാനം ശക്തമാക്കി മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം . ബൂത്തുകളിൽ നിന്ന് പുതിയ വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തു ന്നതിനുള്ള നടപടികളും  പാർട്ടി സ്വീകരിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ സംവിധാനം ശക്തമാക്കി മുന്നോട്ട് പോകുന്നതിനും ബൂത്തുകളിൽ നിന്ന് പരമാവധി വോട്ട് ഉറപ്പിക്കാനുമാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

Tags

Share this story

From Around the Web