'ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താന്‍ അറിയില്ല'; അധ്യാപക പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി കോക്‌റോച്ച് ജനതാ പാര്‍ട്ടി
മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യത പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോക്‌റോച്ച് ജനതാ പാര്‍ട്ടി. ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താന്‍ അറിയില്ലെന്ന് അഭിജിത്ത് ദീപ്‌കെ വ്യകത്മാക്കി. പാര്‍ട്ടികളെ ഭിന്നിപ്പിക്കാനും എംഎല്‍എമാരെയും എംപിമാരെയും വിലയ്ക്കു വാങ്ങാനും മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സി ജെപി വ്യക്തമാക്കി.
മഹാരാഷ്ട്ര ടി ഇ ടി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐ രംഗത്തെത്തി. സുതാര്യമായി ഒരു പരീക്ഷ പോലും നടത്താനുള്ള ശേഷി ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇല്ല. ''ഡബിള്‍ എഞ്ചിന്‍ ചോര്‍ച്ച സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി ഭാരതീയ ലീക്ക് പാര്‍ട്ടിയായി മാറി. പരീക്ഷകളുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ത്തുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.
വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നു. വീണ്ടും പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിദ്യാഭ്യാസ-പരീക്ഷാ സമ്പ്രദായം ഒരു കൊള്ളയടിക്കല്‍ സംവിധാനമാക്കി മാറ്റപ്പെട്ടിരിക്കുന്നു. ഇത് രാജ്യത്തെ ഓരോ യുവാക്കളെയും അരക്ഷിതരാക്കി എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.