മൈനാഗപ്പള്ളി സി.എസ്.ഐ സഭയില്‍ സില്‍വര്‍ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് റൈറ്റ് റവ മലയില്‍ സാബു കോശി ചെറിയാന്‍

 
Csi church

മൈനാഗപ്പള്ളി സി.എസ്.ഐ. സഭയുടെ ഇടവകരൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ജൂബിലി സമ്മേളനം മഹായിടവക അധ്യക്ഷന്‍ ബിഷപ്പ് റൈറ്റ് റവ മലയില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

 കണ്‍വന്‍ഷന്‍ ആരംഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സ്‌തോത്രാരാധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കഴിഞ്ഞ നാളുകളില്‍ ആ സഭയില്‍  ശുശ്രൂഷ ചെയ്ത ഇടവകപ്പട്ടക്കാരെ തദവസരത്തില്‍ ആദരിച്ചു. 

ജൂബിലിയുടെ ഭാഗമായി ഇടവകയിലെ ഭവനരഹിതനായ ഒരംഗത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ശില ആശീര്‍വ്വദിച്ചു. പുതിയ ഭവനം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടുനല്‍കിയ സഭയിലെ അംഗവും, മഹായിടവക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഡേവിഡ് ലൂക്കോസിനെ ബിഷപ്പ് അഭിനന്ദിച്ചു. 

ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച ബിഷപ്പ്, ഈ കാലയളവില്‍ സഭയ്ക്ക് നല്ല നേതൃത്വം നല്‍കുന്ന ഇടവകവികാരി റവ. ക്രിസ് ഡേവിഡ് ഡാനിയേല്‍, ചര്‍ച്ച് കമ്മിറ്റി എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.

Tags

Share this story

From Around the Web