കാട്ടറപ്പള്ളി മിഷനിലെ സി.എസ്.ഐ ടൈലറിംഗ് സെന്റര്‍ സന്ദര്‍ശിച്ച് ബിഷപ്പ്
Apr 10, 2026, 21:08 IST
സി എസ് ഐ മദ്ധ്യ കേരള മഹായിടവക കാട്ടറപ്പള്ളി മിഷന്റെ സ്ഥാപനമായ സി എസ് ഐ സിസ്റ്റര്‍ ആനി തോമസ് ടൈലറിംഗ് സെന്റര്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മിഷന്‍ ബോര്‍ഡ് ഡയറക്ടര്‍ റവ. ജേക്കബ് ഡാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് 31-03-2026 ന് സന്ദര്‍ശിച്ചു.
പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും, പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിനോടൊപ്പം തുടര്‍ന്ന് ആവശ്യമായിരിക്കുന്ന സജ്ജീകരണങ്ങള്‍ക്ക് സഹായഹസ്തം വാഗ്ദാനം നല്‍കുകയും ചെയ്തു.
വൈദികര്‍ക്ക് ആവശ്യമായ കുപ്പായം, സര്‍പ്ലീസ്, സ്റ്റോള്‍, ഗാര്‍ഡില്‍, ക്വയര്‍ ഡ്രസ്സ്, ദേവാലയങ്ങള്‍ക്ക് ആവശ്യമായ ആള്‍ട്ടര്‍ തുണികള്‍ എന്നിവ പ്രസ്തുത സ്ഥാപനത്തില്‍ ലഭ്യമാണ്.