ലെയോ പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാന്‍ ലോകം മുഴുവനും ഉള്ള വിശ്വാസികളോട് അഭ്യര്‍ഥിച്ച് ബിഷപ്പുമാര്‍

 
leo papa


ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ട് ബിഷപ്പുമാര്‍.

 ഒക്ടോബര്‍ 11-ന്, തന്റെ ശ്വാസകോശത്തില്‍ ഒരു മുഴ കണ്ടെത്തിയെന്നും വൈകാതെ ശസ്ത്രക്രിയയ്ക്കു വിധേയനാകും എന്നും പാപ്പ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബിഷപ്പുമാര്‍ വിശ്വാസികളോട് പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ടത്.

പാപ്പയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതില്‍ ഞാനും പുരോഹിതന്മാരും വിശ്വാസികളോടും സന്മനസ്സുള്ള എല്ലാ ജനങ്ങളോടും ഒപ്പം ചേരുമെന്ന് യു.എസ്. ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ലി പറഞ്ഞു. പാപ്പയുടെ ശസ്ത്രക്രിയ നടത്തുന്നവരുടെ കൈകള്‍ ദിവ്യ വൈദ്യനായ യേശുക്രിസ്തുവാല്‍ നയിക്കപ്പെടട്ടെ എന്നും അദ്ദേഹം പ്രാര്‍ഥിച്ചു.

റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് പാപ്പയുടെ ശസ്ത്രക്രിയ നടക്കുന്നത്. ഈ മുഴ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നും പാപ്പ വ്യക്തമാക്കിയിരുന്നു. 

ഇതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് പാപ്പയുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ഥിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രാര്‍ഥനകള്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നത്.
 

Tags

Share this story

From Around the Web