ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെ ബ്രിസ്ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ചുമതലയേറ്റു
Jun 20, 2025, 16:47 IST
ബ്രിസ്ബെയ്ന്‍/ഓസ്ട്രേലിയ: ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ അതിരൂപതയായ ബ്രിസ്ബെയ്ന്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് ഷെയ്ന്‍ മാക്കിന്‍ലെയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 13 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആര്‍ച്ചുബിഷപ്് മാര്‍ക്ക് കോള്‍റിഡ്ജിന്റെ പിന്‍ഗാമിയായി, 60 വയസുള്ള ബിഷപ് മാക്കിന്‍ലെ സ്ഥാനമേല്‍ക്കും. സെപ്റ്റംബര്‍ 11-ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ വച്ചായിരിക്കും സ്ഥാനരോഹണ ചടങ്ങുകള്‍ നടക്കുന്നത്.