ബിഷപ്പ് പോത്തനാമുഴി ഫൗണ്ടേഷന്‍ അവാര്‍ഡ് ഫാ. ബോബി ജോസ് കട്ടിക്കാടിന്

 
fr baby



മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാര്‍ മാത്യു പോത്തനാമുഴിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഫാ. ബോബി ജോസ് കട്ടിക്കാട് അര്‍ഹനായി. എഴുത്തുകാരനും സുവിശേഷപ്രഘോഷകനുമായ ഫാ. കട്ടിക്കാട് ഓണ്‍ലൈന്‍ മീഡിയയിലൂടെ സുവിശേഷ പ്രസംഗത്തിന് തുടക്കം കുറിച്ചയാളും തിയോ പബ്ലിക്കേഷന്‍സ് എഡിറ്ററുമാണ്.

സഞ്ചാരിയുടെ ദൈവം, ഹൃദയവയല്‍, ഓര്‍ഡിനറി, നിലത്തെഴുത്ത്, അകം, പുലര്‍വെട്ടം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ന് മൂവാറ്റുപുഴ നിര്‍മല കോളജില്‍ നടക്കുന്ന ചടങ്ങില്‍ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. വിന്‍സെന്റ് നെടുങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫാ. തോമസ് പോത്തനാമുഴി അറിയിച്ചു.

Tags

Share this story

From Around the Web