മുണ്ടിയപ്പള്ളി ഇടവകയില്‍ ഹോശന്നാ ഞായര്‍ ആരാധനയ്ക്കും, സ്ഥിരീകരണ ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കി ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍

 
Csi

തിരുവല്ല :തിരുവല്ല വൈദിക ജില്ലയില്‍ മുണ്ടിയപ്പള്ളി സി.എസ്.ഐ. സെയിന്റ് സ്റ്റീഫന്‍സ് സഭയില്‍ മാര്‍ച്ച് 29 ന് നടത്തപ്പട്ട ഹോശന്നാ ഞായര്‍ ആരാധനയ്ക്കും സ്ഥിരീകരണ ശുശ്രൂഷയ്ക്കും ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നേതൃത്വം നല്‍കി. 

13 പേര്‍ സ്ഥിരീകരിക്കപ്പെട്ട് സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പ്രവേശിച്ചു.  ഇടവകവികാരി റവ. ജോണ്‍സണ്‍ അലക്‌സാണ്ടര്‍, മറ്റ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചര്‍ച്ച് കമ്മിറ്റി എന്നിവരെ ബിഷപ്പ് അഭിനന്ധിച്ചു.

Tags

Share this story

From Around the Web