ദൈവദാസന്‍ ബിഷപ് ജെറോം പാര്‍ശ്വവല്ക്കപ്പെട്ടവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പുരോഹിത ശ്രേഷ്ഠന്‍

 
Fr

പുനലൂര്‍: പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അധഃ സ്ഥിതര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പുരോഹിത ശ്രേഷ്ഠനാണ് ദൈവദാസന്‍ ബിഷപ് ജെറോം മരിയ ഫെര്‍ണാണ്ടസ് എന്ന് പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍.

പുനലൂര്‍ സെന്റ് ഗൊരേറ്റി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന ദൈവദാസന്‍ ബിഷപ് ജെറോം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാളിത്യംകൊണ്ട് മാത്രമല്ല സാസ്‌കാരികാനു രൂപണത്തെയും സ്വാംശീകരിച്ച മഹാപുരോഹിതന്‍ ആയിരുന്നു അദ്ദേഹം; ബിഷപ് പൊന്നുമുത്തന്‍ പറഞ്ഞു.  

പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ എം.എ രാജഗോ പാല്‍ മുഖ്യപ്രഭാഷണം നടത്തി. പുനലൂര്‍ രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ക്രിസ്റ്റി അധ്യക്ഷത വഹിച്ചു.

കൊല്ലം രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പ മ്മ ടി, സിസ്റ്റര്‍ ഐറിന്‍, സിസ്റ്റര്‍ ജെസി തോമസ്, വിനു സോളമന്‍  എന്നിവര്‍ പ്രസംഗിച്ചു.

ദൈവദാസന്‍ ബിഷപ് ജെറോം സ്ഥാപിച്ച എംഎസ്എസ്ടി സന്യാസ സഭയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജറോം തിരുമേനിയുടെ ജലഛായ ചിത്രരചനാമത്സരം നടത്തി.

സെന്റ് ഗോരേറ്റി ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥാപകനും അവിഭക്ത കൊല്ലം രൂപതയുടെ പ്രഥമ മെത്രാനു മായിരുന്നു ദൈവദാസന്‍ ജെറോം മരിയ ഫെര്‍ണാണ്ടസ്.

Tags

Share this story

From Around the Web