ബന്ധങ്ങളില്‍ തുല്യതയല്ല, പരസ്പരം യോജിപ്പാണ് വേണ്ടത് ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍

 
bishop

ആലപ്പുഴ: ബന്ധങ്ങളില്‍ തുല്യതയല്ല പരസ്പരം യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത ബിഷപ്പ് ജയിംസ് റാഫേല്‍ ആനാപറമ്പില്‍. ആലപ്പുഴ രൂപത, കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ഹാളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം. 

തൊഴിലിടങ്ങളില്‍ തുല്യതയ്ക്കുവേണ്ടി മുറവിളി കൂട്ടുമ്പോഴും കുടുംബത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാരും മക്കളും തമ്മില്‍ തുല്യതയല്ല യോജിപ്പാണ് വേണ്ടതെന്ന് ആലപ്പുഴ രൂപത മെത്രാന്‍ കൂട്ടിച്ചേര്‍ത്തു.

കെഎല്‍സിഡബ്ല്യൂഎ രൂപത പ്രസിഡന്റ് സോഫി രാജു അധ്യക്ഷത വഹിച്ചു. കെ എല്‍ സി ഡബ്ല്യൂ എ ഡയറക്ടര്‍ സി അംബി ലിയോണ്‍ സ്വാഗതം ആശംസിച്ചു. ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. 


ആലപ്പുഴ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി പുഷ്പരാജ്, ബിസിസി രൂപത കണ്‍വീനര്‍ ബൈജു അര്‍ശര്‍ക്കടവില്‍, കെ എല്‍ സി എ ആലപ്പുഴ രൂപത പ്രസിഡന്റ് സന്തോഷ് കൊടിയനാട്, കെസിവൈഎം ആലപ്പുഴ രൂപത പ്രസിഡന്റ് സൈറസ് സൈമണ്‍ ആലപ്പുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്ദു തോമസ്, ജിന്‍സി ജോണ്‍സണും, സവിത ഷിബു, രജി ജെ ബോസ്‌കോ, അനിത നിക്‌സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അമൃത സെബാസ്റ്റ്യന്‍, അഡ്വക്കേറ്റ് ജിനു എബ്രഹാം തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് മികവ് തെളിച്ചവരെ ആദരിച്ചു. 

പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തിയ വനിതാ ദിനത്തില്‍ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.

Tags

Share this story

From Around the Web