നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നാടുകടത്തിയ സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറ തന്റെ രൂപതയിലെ വിശ്വാസികൾക്കായി ഈസ്റ്റർ സന്ദേശം അയച്ചു.
നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നാടുകടത്തിയ സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറ തന്റെ രൂപതയിലെ വിശ്വാസികൾക്കായി ഈസ്റ്റർ സന്ദേശം അയച്ചു. രാജ്യത്തിനു പുറത്താണെങ്കിലും തന്റെ ഹൃദയം നിക്കരാഗ്വയിലെ ജനങ്ങൾക്കൊപ്പമാണെന്നും ഭയത്തിനു മുന്നിൽ തളരരുതെന്നും പ്രത്യാശ കൈവിടരുതെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
കുരിശുമരണത്തിനു ശേഷം ക്രിസ്തു ഉയിർത്തെഴുന്നേറ്റത് പീഡനങ്ങൾ അനുഭവിക്കുന്ന ഏവർക്കും വലിയൊരു പ്രത്യാശയാണെന്ന് ഓർമ്മിപ്പിച്ച ബിഷപ്പ്, നിക്കരാഗ്വയിലെ സഭ ഇപ്പോൾ നേരിടുന്ന ഇരുണ്ട നാളുകൾ ഉടൻ അവസാനിക്കുമെന്നും നീതിയുടെ പ്രകാശം പരക്കുമെന്നും പറഞ്ഞു. പള്ളികൾക്കു നേരെയും സഭാനേതൃത്വത്തിനു നേരെയും കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, വിശ്വാസികൾ പരസ്പരം തുണയാകണമെന്നും പ്രാർഥനയിൽ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെപ്പോലെ സ്വന്തം മണ്ണിൽ നിന്ന് അകറ്റപ്പെട്ട ഒട്ടേറെ വൈദികരുടെയും സന്യസ്തരുടെയും വേദനകൾ അദ്ദേഹം പങ്കുവച്ചു. എങ്കിലും സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങൾ തളരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി