ബിഷപ്പ് ഐറേനിയോസ് കെ‌സി‌ബി‌സി വൈസ് പ്രസിഡന്‍റ്; മാർ തോമസ് തറയില്‍ ജനറല്‍ സെക്രട്ടറി

 
THOMAS
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് പുതിയ നേതൃത്വം. പത്തനംതിട്ട മലങ്കര രൂപത ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസിനെ വൈസ്പ്രസിഡൻ്റായും, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തെരഞ്ഞെടുത്തു.

നേരത്തെ കോഴിക്കോട് രൂപത മെത്രാപ്പോലീത്തയും കേരള റീജിണൽ ലത്തീൻ കത്തോലിക്കാസഭയുടെ പ്രസിഡൻറുമായ ആർച്ചുബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുത്തിരിന്നു. മൂന്നു വർഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണുക്കാടനും, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കും തലയ്ക്കും പൊതുയോഗം നന്ദി അർപ്പിച്ചു.

Tags

Share this story

From Around the Web