കുരിശ് പിഴുതുമാറ്റിയ സ്ഥലം സന്ദര്‍ശിച്ച് കോതമംഗലം രൂപതാ മെത്രാന്‍; സര്‍ക്കാരിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയമാണെന്ന് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

വണ്ണപ്പുറം: തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുരിശ് പിഴുതുമാറ്റിയ സ്ഥലത്ത് കോതമംഗലം രൂപതാ മെത്രാന്‍ സന്ദര്‍ശനം നടത്തി. പ്രദേശത്ത് വനരാജാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭയമാണ്. ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസം നില്‍ക്കുന്ന ഉദ്യഗസ്ഥനെ നിലയ്ക്കുനിര്‍ത്താന്‍ കഴിവില്ലെങ്കില്‍ ജനാധിപത്യത്തിന് പകരം ഉദ്യോഗാധിപത്യമാണ് നടക്കുന്നതെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയാറകണം.
ക്രൈസ്തവരുടെ പരിപാവനമായ ചിഹ്നം വിശുദ്ധവാരത്തില്‍ പിഴുതെറിഞ്ഞ് അവഹേളിച്ച ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാര്‍ അറിഞ്ഞാണോയെന്ന് വ്യക്തമാക്കണമെന്നും ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പറഞ്ഞു.