ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ ദാമരഞ്ജപ്പള്ളിയില്‍ പുതിയ ദൈവാലയത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു
Apr 12, 2026, 16:31 IST
കാട്ടറപ്പള്ളി മിഷന്റെ ഭാഗമായിരിക്കുന്ന ദാമരഞ്ജപ്പള്ളി ഗ്രാമത്തിലുള്ള സി.എസ്.ഐ. ഹോളി ഇമ്മാനുവല്‍ സഭയുടെ നിലവിലുള്ള ദൈവാലയം മഴക്കാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഇവിടെ പുതിയ ഒരു ദൈവാലയം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള ശിലാസ്ഥാപനം മാര്‍ച്ച് 31 ന് മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വ്വഹിച്ചു.
മഹായിടവക മിഷന്‍ ബോര്‍ഡ് ഡയറക്റ്റര്‍ റവ. ജേക്കബ് ഡാനിയേല്‍, മിഷനറിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.