വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം തള്ളണമെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ

 
23333

കൊച്ചി: വീര്യം കുറഞ്ഞ മദ്യോത്പാദന നീക്കം യുഡിഎഫ് തള്ളണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു. ജനവികാരത്തെ മറികടന്ന് ഒരു മുന്നണിക്കും സർക്കാരിനും ജനവിരുദ്ധ നയത്തിനോട് കൂറ് പുലർത്താനാകില്ല.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചു വിതരണം ചെയ്‌താൽ വിദ്യാർത്ഥികൾപോലും ഈ വിപത്തിൽ ചെന്നുപെടാനുള്ള സാധ്യതയുണ്ടെന്ന, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ റിപ്പോർട്ടി നെ ഈ സർക്കാരും കണക്കിലെടുക്കണം.

യുഡിഎഫിന്റെ മദ്യനയത്തിലുള്ള പാരമ്പര്യവും മാനിഫെസ്റ്റോയും മുഖവിലയ്ക്കെടുക്കണം. പൊതുസമൂഹത്തിന് അ പകടകരമായ മദ്യനയത്തിന് സർക്കാർ മുതിരരുത്. ശക്തമായ പ്രതിഷേധത്തിന് ഇതു കാരണമാകും. ഓപ്പറേഷൻ തൂഫാൻ രാജ്യം കണ്ട ഏറ്റവും വലിയ ലഹരിവേട്ടയാണ്. മറ്റൊരു ലഹരിയുടെ വ്യാപനത്തിലൂടെ ഇതിന്റെ ശോഭ കെടുത്തരുതെന്നും ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നൽകിയ സന്ദേശത്തിൽ ബിഷപ്പ് പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web