മേരി മേജര്‍ ബസലിക്കയിലെ കര്‍ദ്ദിനാള്‍ അര്‍ച്ച്പ്രീസ്റ്റിന്റെ വികാരിയായി ബിഷപ് അലി ഹെറേറ നിയമിതനായി
റോമിലെ മേരി മേജര്‍ ബസലിക്കയിലെ ആര്‍ച്ച് പ്രീസ്‌റ് കര്‍ദ്ദിനാള്‍ റൊളാന്താസ് മക്‌റിസ്‌കാസിന്റെ വികാരിയായി ബിഷപ് ലൂയിസ് മാനുവല്‍ അലീ ഹെറേറ നിയമിതനായി.
ജനുവരി 15 വ്യാഴാഴ്ചയാണ് ലിയോ പതിനാലാമന്‍ പാപ്പാ ബിഷപ് അലി ഹെറേറയ്ക്ക് മേരി മേജര്‍ ബസലിക്കയില്‍ ഈ പുതിയ നിയമനം കൂടി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രെട്ടറിയായി സേവനം ചെയ്തുവരികയാണ്, തെക്കേ അമേരിക്കയിലെ കൊളംബിയയില്‍നിന്നുള്ള ബിഷപ് അലി ഹെറേറ. ആര്‍ച്ച്ബിഷപ് തിബോള്‍ട് വെര്‍നിയാണ് ഈ കമ്മീഷന്റെ പ്രസിഡന്റ്.
1967 മെയ് 2-ന് ജനിച്ച്, 1992 നവംബര്‍ 28-ന് പുരോഹിതനായ അദ്ദേഹം 2015 നവംബര്‍ 7-ന് ബൊഗോത്ത രൂപതയുടെ സഹായമെത്രാനായി നിയമിതനാവുകയും, ഡിസംബര്‍ 12-ന് മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.
2021 ജൂലൈ 4-ന് കൊളംബിയന്‍ മെത്രാന്‍സമിതിയുടെ ജനറല്‍ സെക്രെട്ടറിയായി ബിഷപ് അലി ഹെറേറ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്.
2024 മാര്‍ച്ച് 15-ന് ഫ്രാന്‍സിസ് പാപ്പായാണ് ബിഷപ് ഹെറേറയെ പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രെട്ടറിയായി നിയമിച്ചത്.
2025 ഓഗസ്റ്റ് 28-ന് ലിയോ പതിനാലാമന്‍ പാപ്പാ അദ്ദേഹത്തെ വൈദികര്‍ക്കുവേണ്ടിയുളള ഡികാസ്റ്ററിയുടെ അംഗമായും നിയമിച്ചിരുന്നു.
ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്, മേരി മേജര്‍ ബസലിക്കയിലാണ്.