വരുംതലമുറകള്‍ക്കുവേണ്ടി പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണം: ബിഷപ് അലക്‌സ് വടക്കുംതല

 
Bis

കണ്ണൂര്‍: വരുംതലമുറകള്‍ക്കുവേണ്ടി ഓരോരുത്തരും പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താകളാകണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ ക്രൈസ്തവ സാന്നിധ്യത്തിന്റെ 525-ാം വര്‍ഷത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി കെഎല്‍സിഎ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ രൂപതയുടെ വിവിധ ഇടവകകളില്‍ 525- ലധികം വൃക്ഷതൈകള്‍ നട്ടു.

കെഎല്‍സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ആന്‍സില്‍ പീറ്റര്‍, ഫാ. മാനോജ് സെലിന്‍ ദാസ്, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web