പക്ഷിപ്പനി: തിരുവല്ലയില്‍ പക്ഷികളുടെ മുട്ട ഇറച്ചി വില്പന നിരോധിച്ചു
തിരുവനന്തപുരം:പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം കടപ്ര പെരിങ്ങര പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളുടെ മുട്ട ഇറച്ചി വില്‍പ്പന നിരോധിച്ചു.
ഇന്നുമുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ് കോഴി കാട മറ്റ് വളര്‍ത്തു പക്ഷികളുടെ ഇറച്ചി മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിര്‍ദേശം ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശം.
കൂടുതല്‍ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.
പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
പ്രാദേശികതലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കും. ഗുരുതരമായി ന്യൂമോണിയ ബാധിച്ച ആളുകളുടെ സാമ്പിളുകള്‍ എടുത്ത് പരിശോധിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.