സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പരിക്ക്

 
4555

കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54)യാണ് മരിച്ചത്. മകൾ ശരണ്യ(27) യ്ക്ക് ഗുരുതര പരിക്കേറ്റു.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. 

ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്.

സ്വകാര്യ ബസിന്‍റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Tags

Share this story

From Around the Web