ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് അപകടം; എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Sep 12, 2026, 03:04 IST
പാലാ: പോണാടുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പാലാ ഉപ്പൂട്ടില്‍ റെലന്‍ ജോബി(18)യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിനാണ് അപകടമുണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ഉപ്പൂട്ടില്‍ ജോബിയുടെയും അനുവിന്‍റെയും മകനാണ്. സഹോദരന്‍: റോണ്‍.