റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വലിയ ആശ്വാസം! മുന്‍ഗണനാ കാര്‍ഡുകളുടെ മാനദണ്ഡങ്ങളില്‍ വന്‍ ഇളവ്; നിര്‍ദേശം നല്‍കി ഭക്ഷ്യവകുപ്പ് മന്ത്രി

 
ratiion card


കേരളത്തിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ (മഞ്ഞ, പിങ്ക്) അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് ഭക്ഷ്യവകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. 


നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളുള്ളവരെയും, 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങള്‍ ഉള്ളവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. 

 കുടുംബത്തിന് ഭൂമിയുണ്ടെങ്കിലും അത് കൃഷിയോഗ്യമല്ലെങ്കില്‍ അര്‍ഹതയ്ക്കായി ഇളവ് നല്‍കണമെന്ന ആവശ്യവും പരിഗണിക്കും. ആദിവാസി-ഗോത്രവര്‍ഗ മേഖലകളില്‍ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ വഴി നേരിട്ട് ധാന്യങ്ങള്‍ എത്തിക്കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

2017-ലെ പഴയ ഉത്തരവ് പ്രകാരം 1,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്കും, ടാക്‌സി ഒഴികെയുള്ള നാല് ചക്ര വാഹനങ്ങള്‍ ഉള്ളവര്‍ക്കും മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നില്ല. 

എന്നാല്‍ ഇന്നത്തെ കാലത്ത് ഒരു ചെറിയ കാറോ സാധാരണ വീടോ ആഢംബരമല്ലെന്നും, ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ക്കായി പലരും നാല് ചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തിയാണ് ഈ വലിയ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

ഇതിനൊപ്പം സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ച് സംസ്ഥാനത്ത് ആകെ 1,500 ക്ലബ്ബുകള്‍ സ്ഥാപിക്കാനും ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നുണ്ട്.

Tags

Share this story

From Around the Web