പിന്നില്‍ വലിയ സംഘം; എല്ലാം കോടതിയില്‍ തെളിയിക്കും, എംഡിഎംഎ മോഷണ കേസില്‍ എസ് ഐ അനസ് തൗഫീഖ് കസ്റ്റഡിയില്‍

 
anas



എറണാകുളം: സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച എം ഡി എം എ മോഷ്ടിച്ച കേസില്‍ എസ്ഐ അനസ് തൗഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 5 ദിവസത്തേക്കാണ് കസ്റ്റഡി. തന്നെ ബലിയാടാക്കിയതെന്നും, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം പങ്കുണ്ടെന്നും അനസ് ആരോപിച്ചു.

തൊണ്ടി മുതലായി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 87 ഗ്രാം എം ഡി എം എ അനസ് മോഷ്ടിച്ചുവെന്നാണ് കേസ്. മോഷണം പിടിക്കപ്പെട്ടത്തോടെ 200 ഗ്രാം എം ഡി എം എ തിരികെ സ്റ്റോര്‍ റൂമില്‍വെച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കേസില്‍ അനസിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 8 ദിവസത്തേക്ക് കസ്റ്റഡിയില്‍ ചോദിച്ചെങ്കില്‍ അഞ്ചുദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

തൊണ്ടി മുതലിന്റെ ഉത്തരവാദിത്വം എസ് എച്ച് ഒ യ്ക്ക് എന്ന് അനസ് കോടതിയില്‍ പറഞ്ഞു. തന്നെ ബോധപൂര്‍വം കുടുക്കാന്‍ ശ്രമം നടക്കുന്നതായും പ്രതികരിച്ചു. സ്റ്റേഷനില്‍ നിന്ന് മോഷ്ടിച്ച എം ഡി എം എ അനസ് ലഹരി മാഫിയുടെ സഹായത്തോടെ വിറ്റുവെന്നും പൊലീസിന്. തിരികെ സ്റ്റോര്‍ റൂമില്‍ എത്തിച്ച എംഡിഎംഎ വാങ്ങിയ സ്ഥലവും പൊലീസ് അന്വേഷിച്ചു വരികയാണ്. തൂഫാന്‍ റെയ്ഡിന്റെ അടക്കം വിവരങ്ങള്‍ അനസ് ലഹരി മാഫിയക്ക് കൈമാറിയതായും ആരോപണമുണ്ട്.

Tags

Share this story

From Around the Web