ബൈബിളിലെ സ്ത്രീകളുടെ കഥപറയുന്ന പരമ്പര 22ന് തുടങ്ങും

 
tv show

വാഷിംഗ്ടണ്‍ ഡിസി: സാറ, ഹാഗാര്‍, റബേക്ക, ലയ, റാഹേല്‍ എന്നിങ്ങനെ രക്ഷാകര ചരിത്രത്തിന്റെ വഴിത്തിരിവുകളില്‍ നിര്‍ണായക പങ്കുവഹിച്ച സ്ത്രീകളുടെ വൈകാരിക നിമിഷങ്ങളും ദൈവവിശ്വാസവും ഒപ്പിയെടുക്കുന്ന 'The Faithful: Women of the Bible' എന്ന ബൈബിള്‍ പരമ്പര മാര്‍ച്ച് 22 മുതല്‍ ഫോക്സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കുന്നു! അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റയും ജീവിതകഥകള്‍ അവരുടെ ഭാര്യമാരുടെ കാഴ്ചപ്പാടിലൂടെ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഈ പരമ്പരയുടെ പ്രത്യേകത.  

ഉല്‍പ്പത്തിയിലെ പ്രമുഖ  സ്ത്രീകഥാപാത്രങ്ങളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കൂടെ കഥപറയുന്ന ഈ പരമ്പര  ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 5-നാണ് സമാപിക്കുന്നത്. ഈ കഥാപാത്രങ്ങള്‍ എല്ലാവരും മനുഷ്യസഹജമായ തെറ്റുകള്‍ വരുത്തുന്നവരും പ്രതിസന്ധികളില്‍ തളരുന്നവരുമാണെങ്കിലും ആ വീഴ്ചകള്‍ക്കിടയിലും ദൈവം എങ്ങനെയാണ് അവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് ഈ സീരീസ് കാണിച്ചുതരുന്നതായി പരമ്പരയുടെ എക്സിക്ക്യൂട്ടീവ് പ്രൊഡ്യൂസറായ റിനെ എച്ചെവാരിയ പറഞ്ഞു.

കുട്ടികളുണ്ടാകാനായി ഏറെക്കാലമെടുത്ത തന്റെ വ്യക്തിജീവിതത്തിലെ കാത്തിരിപ്പും പ്രാര്‍ത്ഥനയും ഈ സീരീസ് ഒരുക്കാന്‍ തനിക്ക് പ്രചോദനമായെന്നും റിനെ വെളിപ്പെടുത്തി.

Tags

Share this story

From Around the Web