ബൈബിള്‍ സ്‌കിറ്റും നാടകവും ശ്രദ്ധ നേടി; ബെല്‍ഫാസ്റ്റില്‍ സിറോ മലബാര്‍ സഭ ബൈബിള്‍ ഫെസ്റ്റ് ആവേശകരമായി നടന്നപ്പോള്‍

 
ji

ബെല്‍ഫാസ്റ്റ്: സിറോ മലബാര്‍ സഭയുടെ ബെല്‍ഫാസ്റ്റ് റീജിയണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റിലെ ഓള്‍ സെയിന്റ്സ് കോളേജില്‍ ബൈബിള്‍ ഫെസ്റ്റ് (ബൈബിള്‍ കലോത്സവം) ആവേശകരമായി നടന്നു. പരിപാടി റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ബൈബിള്‍ ഫെസ്റ്റ് ഡയറക്ടര്‍ ഫാ. ജെയിന്‍ മണ്ണത്തുകാരന്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


പരിപാടിയുടെ ആരംഭത്തില്‍ ഫാ. ജോ പഴെപറമ്പില്‍, ഫാ. അനീഷ് വഞ്ചിപാറയില്‍, ഫാ. ജോഷി പറൊക്കാരന്‍, ഫാ. സജി പൊമ്മിനിശേരി, റീജിയന്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ മോന്‍സി തോമസ് (സെക്രട്ടറി) സോജന്‍ സെബാസ്റ്റ്യന്‍ (ജോയിന്റ് സെക്രട്ടറി), ആനന്ദ് ജോസഫ് (പിആര്‍ഒ) എന്നിവരോടൊപ്പം കാറ്റിക്കിസം ഹെഡ് മാസ്റ്റര്‍മാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തിരി തെളിച്ചു.

ബെല്‍ഫാസ്റ്റ്, ആന്‍ട്രിം, പോര്‍ട്ട്ഡൗണ്‍, ഡെറി, ലിസ്ബണ്‍, ന്യൂറി എന്നിവിടങ്ങളില്‍ നിന്നുള്ള ഏകദേശം അഞ്ഞൂറോളം പേര്‍ കുട്ടികളും മുതിര്‍ന്നവരും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവരും കാണികളുമായ് മത്സരവേദിയിലുണ്ടായിരുന്നു. ബൈബിള്‍ സന്ദേശങ്ങള്‍ കലകളിലൂടെ പ്രകടിപ്പിച്ച മത്സരങ്ങള്‍ പരിപാടികള്‍ ആകര്‍ഷണമാക്കി.

പ്രധാന ആകര്‍ഷണം ബൈബിള്‍ സ്‌കിറ്റ് മത്സരം ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകാവതരണം പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യമായി. പരിപാടിയുടെ ഒരുക്കങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ബാബു ജോസഫും രാജു മേപ്പിള്ളിയും മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചു.

ട്രഷറര്‍ ഷാജി മൈലന്തറയും ബെല്‍ഫാസ്റ്റ് കൈക്കാരന്‍ അനീഷ് അമ്പാട്ടും തങ്ങളുടെ മുന്‍ പരിചയത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും സഹായവും നല്‍കി പരിപാടിയുടെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു.

ബെല്‍ഫാസ്റ്റിലെ കൈക്കാരന്മാരായ ഷീബ രാജു, ആനന്ദ് ജോസഫ്, പിതൃവേദി പ്രസിഡന്റ് ഡോക്ടര്‍ സനല്‍ ജോര്‍ജ്, കമ്മിറ്റി മെമ്പര്‍മാര്‍ ജ്യോതിസ് ചെറിയാന്‍, ഡാന്റ്‌റിസ് സ്‌കറിയ, റോബിന്‍ (Trustee Lisburn), ജോസഫ് ( HM coordinator Derry) എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു.

വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ട്രസ്റ്റീസ്, മതഅദ്ധ്യാപകര്‍, സംഘടന ഭാരവാഹികള്‍, യുവജനങ്ങള്‍, വിശ്വാസികള്‍, ജഡ്ജസ്, കോളേജ് അധികൃതര്‍ എന്നിവരുടെ സഹകരണം പരിപാടി സുതാര്യമായി നടത്താനും എല്ലാം സുഗമമാക്കാനും വലിയ സഹായമായി. സംഘാടകരുടെ സമര്‍പ്പിത പ്രവര്‍ത്തനവും ഏകോപനവും പ്രത്യേകമായി അഭിനന്ദിച്ചു.

മത്സര വിജയികള്‍ക്ക് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. അനീഷ്, ഫാ. നിധീഷ്, ഫാ. സജി, ഫാ. ജെയിന്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് ഫാ. ജെയിന്‍ മണ്ണത്തുകാരന്‍ നന്ദിപ്രസംഗം നടത്തി പരിപാടി സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വമായ വിരുന്നും, ടോമി പോള്‍ന്റെ നേതൃത്വത്തില്‍ ഒരുക്കിയ ചായയും ലഘുഭക്ഷണവും സ്നേഹപൂര്‍വ്വം വിതരണം ചെയ്തു.


 

Tags

Share this story

From Around the Web