ഭൂട്ടാന്‍ വാഹനക്കടത്ത് കേസ് : വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടനിലക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. മാഹിന്‍ അന്‍സാരിയെ വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി:ഭൂട്ടാന്‍ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്.
ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും. ഭൂട്ടാനില്‍നിന്ന് ഇറക്കുമതിചെയ്ത ഇയാളുടെ ലാന്‍ഡ് റോവര്‍ കാര്‍ പിടിച്ചെടുത്തിരുന്നു.
പ്രാഥമിക ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും വാഹനത്തിന്റെ കൂടുതല്‍ രേഖകള്‍ തേടിയുമാണ് ഇയാളെ വീണ്ടും വിളിപ്പിക്കുന്നത്.
അനധികൃതമായി വാഹനം കടത്താന്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഡല്‍ഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ മാഹിയില്‍ നിന്ന് ചോദിച്ചറിയും.
200 വാഹനങ്ങള്‍ നികുതിവെട്ടിച്ച് എത്തിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. ഇതില്‍ 39 വാഹനങ്ങള്‍ മാത്രമാണ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കണ്ടെത്തിയത്.