മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബ; എൻ എസ് എസ് പരിപാടിയിൽ നിന്ന് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു
Jun 22, 2025, 14:30 IST

തൃശൂർ മാള കുഴൂരിൽ എൻഎസ്എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയിലും ഭാരതാംബ വിവാദം.
സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന് ഇടയാക്കിയത്.
മാള കുഴൂർ 2143 -ാം നമ്പർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ആർഎസ്എസ് നേതാവിനെ ഇറക്കിവിട്ടു. തുടർന്ന് മാള പൊലിസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആർഎസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്എസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടി തടസ്സപ്പെട്ടത്.