മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫെയ്‌സ്ബുക്ക് കമന്റ്, ബേപ്പൂര്‍ സ്വദേശി നിതിന്‍ അറസ്റ്റില്‍
Updated: Aug 6, 2026, 20:15 IST
കോഴിക്കോട്: മുഖ്യമന്ത്രി വിഡി സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫെയ്‌സ്ബുക്ക് കമന്റിട്ട യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി നിതിന്‍ കക്കേടത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു നിതിന്റെ കമന്റ്. ബേപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. പൊതു സമൂഹത്തില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ കമന്റിട്ടുവെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. കോഴിക്കോട് സൈബര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.