ഡേറ്റിങ് ആപ്പ് എടുത്തവര്‍ സൂക്ഷിക്കുക, രജിസ്‌ട്രേഷന് നല്‍കിയ 14,000 രൂപ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു; ഒടുവില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 32 ലക്ഷം

 
dating app


 
കണ്ണൂര്‍: കണ്ണൂരില്‍ ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍ക്ക് 32 ലക്ഷം രൂപ നഷ്ടമായി. ഹാര്‍ട്ട്വിഷ് ഡോട്ട് ഇന്‍ എന്ന ഡേറ്റിങ് ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. 2025 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് പണം നഷ്ടമായത്. പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു.

പ്രതികള്‍ ആപ്പ് വഴി ഡോക്ടറെ സമീപിച്ച് ആദ്യം രജിസ്‌ട്രേഷനായി 3600 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവിധ വിവരങ്ങള്‍ നല്‍കാനായി 10,590 രൂപയും പ്രതികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. 

പിന്നീട് സേവനങ്ങള്‍ ലഭിക്കാത്തതിനാല്‍ പണം റീഫണ്ട് ചെയ്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഘട്ടം ഘട്ടമായി 32 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

തുടക്കത്തില്‍ നഷ്ടപ്പെട്ട തുക വെറും 14,000 രൂപ മാത്രമായിരുന്നുവെങ്കിലും അത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതും അപമാനം ഭയന്ന് പരാതിപ്പെടാന്‍ വൈകുന്നതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web