ബെംഗളൂരു-കേരള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓഗസ്റ്റ് അവസാനം വരെ തുടരും

 
train


തിരുവനന്തപുരം: സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കേരളത്തിലെ സര്‍വീസ് നടത്തുന്ന എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളുടെ കാലാവധി ഓഗസ്റ്റ് അവസാനം വരെ നീട്ടി റെയില്‍വേ.


 മുന്‍പ് ജൂലൈ അവസാനം വരെയോ ഓഗസ്റ്റ് ആദ്യവാരം വരെയോ മാത്രം നിശ്ചയിച്ചിരുന്ന സര്‍വീസുകളാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. ഈ സര്‍വീസുകളിലേക്കുള്ള മുന്‍കൂര്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

ഹുബ്ബള്ളി  കൊല്ലം സ്‌പെഷ്യല്‍ (07313) ഞായറാഴ്ചകളിലും ഓടുന്ന ഈ ട്രെയിന്‍ ഓഗസ്റ്റ് 30 വരെ സര്‍വീസ് തുടരും. കൊല്ലം  ഹുബ്ബള്ളി സ്‌പെഷ്യല്‍ (07314) എല്ലാ തിങ്കളാഴ്ചകളിലും ഓടുന്ന ഈ ട്രെയിന്‍ ഓഗസ്റ്റ് 31 വരെ ലഭ്യമായിരിക്കും.


 ട്രെയിന്‍ നമ്പര്‍ 06523 (ബെംഗളൂരു  തിരുവനന്തപുരം നോര്‍ത്ത്) എല്ലാ തിങ്കളാഴ്ചകളിലുമുള്ള സര്‍വീസ് ഓഗസ്റ്റ് 31 വരെ നീട്ടി. ട്രെയിന്‍ നമ്പര്‍ 06524 (തിരുവനന്തപുരം നോര്‍ത്ത്  ബെംഗളൂരു) എല്ലാ ചൊവ്വാഴ്ചകളിലുമുള്ള സര്‍വീസ് സെപ്റ്റംബര്‍ 1 വരെ നീട്ടിയിട്ടുണ്ട്.


 ട്രെയിന്‍ നമ്പര്‍ 06547 (ബെംഗളൂരു  തിരുവനന്തപുരം നോര്‍ത്ത്) എല്ലാ ബുധനാഴ്ചകളിലുമുള്ള സര്‍വീസ് ഓഗസ്റ്റ് 26 വരെ നീട്ടി. ട്രെയിന്‍ നമ്പര്‍ 06548 (തിരുവനന്തപുരം നോര്‍ത്ത്  ബെംഗളൂരു) എല്ലാ വ്യാഴാഴ്ചകളിലുമുള്ള സര്‍വീസ് ഓഗസ്റ്റ് 27 വരെ ഉണ്ടാകും. 


ട്രെയിന്‍ നമ്പര്‍ 06555 (ബെംഗളൂരു  തിരുവനന്തപുരം നോര്‍ത്ത്) എല്ലാ വെള്ളിയാഴ്ചകളിലുമുള്ള സര്‍വീസ് ഓഗസ്റ്റ് 28 വരെ നീട്ടി. ട്രെയിന്‍ നമ്പര്‍ 06556 (തിരുവനന്തപുരം നോര്‍ത്ത്  ബെംഗളൂരു) എല്ലാ ഞായറാഴ്ചകളിലുമുള്ള സര്‍വീസ് ഓഗസ്റ്റ് 30 വരെ സര്‍വീസ് നടത്തും.

Tags

Share this story

From Around the Web