ബിലീവേഴ്‌സ് ഫാര്‍മസിയുടെ പുതിയ ശാഖ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കീഴിലുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ഫാര്‍മസിയുടെ പുതിയ ശാഖ ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭാരത് പെട്രോളിയത്തിന് എതിര്‍വശത്തായി സജ്ജീകരിച്ചിരിക്കുന്ന പുതിയ ഫാര്‍മസിയുടെ ഉദ്ഘാടനം ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒ യു മായ പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര നിര്‍വ്വഹിച്ചു.
ആലപ്പുഴയിലെ ജനങ്ങള്‍ക്ക് ഏറ്റവും വിശ്വസനീയവും മികച്ചതുമായ ആരോഗ്യസേവനങ്ങളും മരുന്നുകളും എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് പ്രൊഫ. ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ അസോസിയേറ്റ് ഡയറക്ടര്‍ സണ്ണി കുരുവിള, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീമതി റോസി മാര്‍സെല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
റവ. ഡീക്കന്‍ അഭിജിത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും ഫാര്‍മസി വിഭാഗം മേധാവി ബിജു തോമസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.