ബ്ലഡ് കാന്‍സറിനെതിരെ ബോധവല്‍ക്കരണം നല്‍കി ബിലീവേഴ്‌സ് ആശുപത്രിയുടെ 'ഒമോയിയാറൈഡ് 3.0': 75 റൈഡര്‍മാര്‍ 75 കിലോമീറ്റര്‍ സഞ്ചരിച്ചു

 
aer

 


തിരുവല്ല: ബ്ലഡ് കാന്‍സര്‍ പ്രതിരോധത്തിനും രോഗനിര്‍ണ്ണയത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി സംഘടിപ്പിച്ച വാര്‍ഷിക സൈക്കിള്‍ റാലിയുടെ മൂന്നാം പതിപ്പ് 'ഒമോയിയാറൈഡ് 3.0' വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. 
'ബ്ലഡ് കാന്‍സറിനെതിരെ ചവിട്ടി മുന്നേറാം' എന്ന ആശയത്തില്‍ സംഘടിപ്പിച്ച റാലിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 75 റൈഡര്‍മാര്‍ പങ്കെടുത്തു. 75 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് റൈഡര്‍മാര്‍ പൊതുജനങ്ങളിലേക്ക് സന്ദേശം എത്തിച്ചത്. ബിലീവേഴ്‌സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ രക്ത (RACTHAM) ത്തിന്റെ നേതൃത്വത്തിലാണ് ഒമോയിയാറൈഡ് സംഘടിപ്പിച്ചത്. സഹാനുഭൂതിയും കരുതലുമാണ് 'ഒമോയിയാരി' എന്ന ജാപ്പനീസ് വാക്കിന്റെ അര്‍ത്ഥം.

മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ കൃത്യസമയത്തുള്ള നിര്‍ണ്ണയത്തിലൂടെയും വിദഗ്ദ്ധ ചികിത്സയിലൂടെയും ഭേദമാക്കാന്‍ സാധിക്കുന്നവയാണെന്ന സന്ദേശമാണ് ഈ റാലിയിലൂടെ പങ്കുവെച്ചത്. വിട്ടുമാറാത്ത ക്ഷീണം, കാരണമില്ലാത്ത പനി, ശരീരഭാരം കുറയല്‍, അസ്ഥികളിലെ വേദന, ഗ്രന്ഥികളിലെ വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ കൃത്യമായ പരിശോധന നടത്തണമെന്നും കാര്‍-ടി (CAR-T) സെല്‍ തെറാപ്പി, മജ്ജ മാറ്റിവെക്കല്‍ തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ ഇപ്പോള്‍ ബിലീവേഴ്‌സ് ആശുപത്രി രക്തം വിഭാഗത്തിലൂടെ മധ്യതിരുവിതാംകൂറിലും ലഭ്യമാണെന്ന വിവരവും റാലിയിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു.

രാവിലെ 5:00-ന് ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജോണ്‍ വല്യത്ത് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കുട്ടികളില്‍ ആരോഗ്യകരമായ ശീലങ്ങളും ബോധവല്‍ക്കരണവും വളര്‍ത്തുന്നതിനായി ഇതാദ്യമായി സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ജൂനിയര്‍ റൈഡും ഒമോയിയാറൈഡ് 3.0 ന്റെ പ്രധാന ആകര്‍ഷണമായിരുന്നു.

Tags

Share this story

From Around the Web