ബിലീവേഴ്സ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഹെമറ്റോളജി ഹൊറൈസൺസ് 2026 ഏകദിന ശില്പശാല നടന്നു
തിരുവല്ല : മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രഗത്ഭ ഡോക്ടർമാരെ ഒരേ വേദിയിൽ അണിനിരത്തി വ്യത്യസ്തമായ മൾട്ടി ഡിസിപ്ലിനറി പാനൽ ചർച്ചകളോടെ ഹെമറ്റോളജി ഹൊറൈസൺസ് 2026 വിജയകരമായി നടന്നു.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗമായ രക്തത്തിന്റെ നേതൃത്വത്തിൽ നടന്ന ഏകദിനശില്പശാലയിൽ പ്രമുഖ ആശുപത്രികളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുത്തു.
പ്രൊഫ. ഡോ. ആർ. എൻ. ശർമ്മ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ഗിരിജ മോഹൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡോ. ലില്ലിക്കുട്ടി പോത്തൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിലീവേഴ്സ് ആശുപത്രി ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്‌സി സി. ഫിലിപ്പ്, ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബു എബ്രഹാം കോശി എന്നിവർ സംസാരിച്ചു.
ട്രേസ് അലയൻസ് (ട്രാവൻകൂർ അലയൻസ് ഫോർ ക്യാൻസേഴ്സ് ഓഫ് ദി ബ്ലഡ് ആൻഡ് മാരോ ഡിസീസസ്) എന്ന ചികിത്സാ സഹകരണപരിപാടിയുടെ ഔപചാരികമായ ആരംഭവും ശില്പശാലയുടെ ഭാഗമായി നടന്നു.
ഈ സംയുക്ത സഹകരണ പരിപാടിയിലൂടെ മേഖലയിലുടനീളമുള്ള രക്തസംബന്ധമയായ രോഗങ്ങളുള്ളവരിൽ നേരത്തെ രോഗനിർണയം സാധ്യമാക്കുവാനും റഫറലുകൾ സുഗമമാക്കുന്നതിനും ആധുനിക ചികിത്സകൾ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിക്കുവാനും ലക്ഷ്യമിട്ടുള്ള ഒരു സഹകരണ സംരംഭമാണിത്.
മൾട്ടിപ്പിൾ മൈലോമ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുവാനും മേഖലയിലെ രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സഹകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശില്പശാലയിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
ഡോ ആകാശ് ചോഴക്കാട്, ഡോ. ബോണി അന്ന ജോർജ്, ഡോ. മിനു ലൂക്കോസ് ( മൂവരും ബിലീവേഴ്സ് ആശുപത്രി, തിരുവല്ല) ഡോ.എ.എസ്. ലിൻസി പോൾ (പുഷ്പഗിരി ആശുപത്രി, തിരുവല്ല) ഡോ. രേഷ്മ ബെൻസൺ (ലൈഫ്‌ലൈൻ, അടൂർ) ,ഡോ. സായി സതീഷ് എസ് (സെൻ്റ് ഗ്രിഗോറിയസ് , പരുമല) എന്നിവർ അടക്കമുള്ള ഡോക്ടർമാർ ട്രേസ് അലയൻസിന്റെ സ്ഥാപക അംഗങ്ങളാണ്.