മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികം: കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത

 
 moron mor samuel thiofilus metropolitan.jpg 0.6

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ  അഭിവന്ദ്യ മോറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്തയുടെ മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികം സവിശേഷമായ രീതിയിൽ ആഘോഷിച്ചു. 

വാർഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സിഡിസി) കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുകയും അവർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

കുട്ടികളുമായി സംവദിച്ച മെത്രാപ്പോലീത്ത, അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി .

moron mor samuel thiofilus metropolitan-2

കുട്ടികളുടെ ഉന്നമനത്തിനും ആരോഗ്യത്തിനുമായി പ്രാർത്ഥിച്ച അദ്ദേഹം, കാരുണ്യപ്രവർത്തികളിലൂടെ ദൈവസ്നേഹം സമൂഹത്തിലേക്ക് പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിച്ചു. 

ദൈവസ്നേഹത്തിന്റെ ഭൂമിയിലെ ഉറവിടം കുഞ്ഞുങ്ങളാണെന്നും സ്ഥാനാരോഹണവാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിന് സഭാ സെക്രട്ടറി റവ. ഫാ. ഡോ. ഡാനിയൽ ജോൺസൺ അഭിവന്ദ്യ മെത്രാപ്പോലീത്തയെ അനുഗമിച്ചു. 

സെന്ററിലെ കുട്ടികളും അവരുടെ മാതാപിതാക്കളും അടക്കം 25 പേർ പങ്കെടുത്തു. സി ഡി സി അധികൃതരും ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags

Share this story

From Around the Web