ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ കോളേജ് ഡേ ആഘോഷിച്ചു

 
 believers church medical gollege college day.jpg 0.4

തിരുവല്ല:  ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ കോളേജ് ഡേ കോളേജ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിവിധ സാംസ്കാരിക പരിപാടികളോടെ വർണ്ണാഭമായി നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് സെക്രട്ടറിയും കൊൽക്കത്ത ജോർഹാത് അതിരൂപതാ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ ജോഷ്വാ മോർ ബർണബാസ് എപ്പിസ്കോപ്പ കോളേജ് ഡേ ഉദ്ഘാടനം ചെയ്തു.

ആതുരസേവന രംഗത്ത് വിദ്യാർത്ഥികൾ കാത്തുസൂക്ഷിക്കേണ്ട മാനുഷിക മൂല്യങ്ങളെക്കുറിച്ചും സമർപ്പണബോധത്തെക്കുറിച്ചും അദ്ദേഹം  ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.   മാനുഷിക മൂല്യങ്ങൾ ഉറപ്പിക്കാൻ കലാ കായിക പരിപാടികളും ആരോഗ്യകരമായ മത്സരങ്ങളും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്‌സിംഗ് മാനേജിംഗ് ട്രസ്റ്റിയുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ പ്രൊഫ ഷെറിൻ പീറ്റർ, ബിലീവേഴ്സ് ആശുപത്രി ചീഫ് ലീഗൽ അഡ്വൈസറും നഴ്‌സിംഗ് കോളേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ഹെഡുമായ അഡ്വ പ്രിൻസി പി വർഗീസ്, ആക്ടിംഗ് വൈസ് പ്രിൻസിപ്പൽ ശാലിനി ലിസാ സിറിയക്ക്, കോളേജ് യൂണിയൻ ഇൻ ചാർജ് പ്രൊഫ ഡോ റീജാ ആനി സക്കറിയ, യൂണിയൻ ചെയർമാൻ കുമാരി അൻഷില കെ എന്നിവർ സംബന്ധിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തെ ഏറ്റവും മികച്ച അധ്യാപിക, അനധ്യാപക ജീവനക്കാരൻ, എസ് എൻ എ മികച്ച ഹൗസ് എന്നിങ്ങനെ വിവിധ  പുരസ്കാരങ്ങൾ വേദിയിൽ വിതരണം ചെയ്തു.

വിവിധ സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ആദിവാസി നൃത്തം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതിയ നൃത്തരൂപങ്ങൾ, കോമഡി പരിപാടി ഫാന്റം ഡാൻസ്, സിനിമാറ്റിക് ഡാൻസ്, മിമിക്രി, വയലിൻ സോളോ , സംഗീത ബാൻഡ് എന്നിവ കോളേജ് ഡേയുടെ ഭാഗമായിരുന്നു.

Tags

Share this story

From Around the Web