ബിലീവേഴ്സ് ആശുപത്രിയുടെ പന്ത്രണ്ടാം സ്ഥാപക ദിനം ആഘോഷിച്ചു

 
 believers church medical college foundation day.jpg 0.8

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പന്ത്രണ്ടാമത് സ്ഥാപകദിനാഘോഷങ്ങൾ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തിയോഫിലെസ് മെത്രാപ്പോലീത്ത സ്ഥാപകദിന ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

രേ സ്ഥാപനത്തിൽ ദീർഘകാല സേവനം നിർവഹിക്കുന്നവരാണ് ആ സ്ഥാപനത്തിൻ്റെ അടിത്തറയെന്ന് അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തിയോഫിലെസ് മെത്രാപ്പോലീത്ത ബിലീവേഴ്സ് ആശുപത്രിയിൽ പത്തുവർഷത്തെ സേവനം പൂർത്തിയാക്കിയവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.

കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ റവ ഫാ സിജോ പന്തപള്ളിൽ അധ്യക്ഷനായിരുന്നു. ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ച് സെക്രട്ടറിയും ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ ഡോ ഡാനിയൽ ജോൺസൺ, ഡയറക്ടറും സി ഇയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, ഡെപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ഷമ്മി ഡഗ്ലസ് ലാംപർട്ട്, ചീഫ് നഴ്‌സിംഗ് ഓഫീസർ മിനി സാറാ തോമസ്, എച്ച് ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ബിലീവേഴ്സ് ആശുപത്രിയിൽ പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ 158 ജീവനക്കാരെ മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

രാവിലെ നന്ദി പ്രകാശന ചടങ്ങോടെ കൂടി ആരംഭിച്ച സ്ഥാപക ദിനാഘോഷപരിപാടിയിൽ ഡയറക്ടറും സി ഇ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര കഴിഞ്ഞ 12 വർഷത്തെ ബിലീവേഴ്സ് ആശുപത്രിയുടെ വളർച്ചയും ഭാവി പരിപാടികളും അടയാളപ്പെടുത്തിയ അനുസ്മരണ പ്രഭാഷണം നടത്തി.

പന്ത്രണ്ടാം സ്ഥാപകദിനത്തിന്റെ സ്മരണയ്ക്കായി ആശുപത്രിയുടെ പരിസരപ്രദേശമായ ചുമത്രയിൽ ബിലീവേഴ്സ് ഫൗണ്ടേഷൻ ദിന സ്പെഷ്യൽ ചുമത്ര ക്ലിനിക്കിന്റെ ഉദ്ഘാടനവും സൗജന്യ രക്ത പരിശോധനയും നടന്നു. പന്ത്രണ്ട് വർഷത്തെ ഓർമ്മകൾ പുതുക്കി ഫോട്ടോപ്രദർശനവും ആശുപത്രിയിൽ ഒരുക്കിയിരുന്നു.

Tags

Share this story

From Around the Web