ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിആർ സിമുലേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

 
 vr simulation workshop.jpg 0.5

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള രണ്ടു ദിവസത്തെ പ്രത്യേക മെഡിക്കൽ സിമുലേഷൻ വർക്ക്‌ഷോപ്പ് വിജയകരമായി സംഘടിപ്പിച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിലും സിമുലേഷൻ പരിശീലന രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തത്സമയ ബോധവൽക്കരണവും മെഡിക്കൽ മൊഡ്യൂളുകൾ പ്രായോഗികമായി പരിശീലിക്കാനുള്ള അവസരവും ഇതിലൂടെ പങ്കെടുത്തവർക്ക് ലഭിച്ചു.

പുതിയ തലമുറയുടെ സ്‌ക്രീൻ സമയം വൈദ്യശാസ്ത്ര പഠനത്തിനും രോഗീപരിപാലന നൈപുണ്യ വികസനത്തിനുമായി ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടപ്പിലാക്കിയത്.

മെഡിക്കൽ രംഗത്തെ എ ഐ സാങ്കേതികത്തികവുകളുടെ സമ്പൂർണ അനുഭവമൊരുക്കിയ പരിശീലന പരിപാടിയിൽ എമർജൻസി മെഡിസിൻ വിഭാഗം മെഡിക്കൽ അധ്യാപകർ, മറ്റ് വിഭാഗങ്ങളിലെ മെഡിക്കൽ-നഴ്സിംഗ് അധ്യാപകർ, മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ എം.ബി.ബി.എസ് വിദ്യാർത്ഥികൾ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ. യുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ ജോൺസൺ തുടങ്ങിയ പ്രമുഖർ പരിശീലന പരിപാടിയിൽ സന്നിഹിതരായിരുന്നു.

എമർജൻസി വിഭാഗം മേധാവി ഡോ. ഷമ്മി ലാംബർട്ട്, കൺസൾട്ടൻ്റുമാരായ ഡോ. അനസ് സാലിഹ്, ഡോ ജോബിൻ ജയിംസ് എന്നിവർ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.

ക്ലിനിക്കൽ പരിശീലനത്തിലും അത്യാഹിത വിഭാഗത്തിലെ അടിയന്തര പരിചരണത്തിലും അത്യാധുനിക സാങ്കേതികവിദ്യകൾ സമഗ്രമായി സമന്വയിപ്പിക്കുന്നതിൽ ഈ വർക്ക്‌ഷോപ്പ് വലിയൊരു നാഴികക്കല്ലായി മാറി.

Tags

Share this story

From Around the Web